Tuesday, May 31, 2011

Telamonia dimidiata

Kingdom: Animalia
Subkingdom: Eumetazoa
Phylum: Arthropoda
Subphylum: Chelicerata
Class: Arachnida
Order: Araneae
Suborder: Araneomorphae
Infraorder: Araneomorphae
Section:Dionycha
Superfamily: Salticoide
Family: Salticidae
Subfamily: Plexippinae
Tribe: Plexippini
Genus: Telamonia
Species: T.dimidiata                                                
       ഇന്ത്യയിലും മറ്റുതെക്കനേഷ്യന്‍ രാജ്യങ്ങളിലും സാധാരണ കാണപ്പെടാറുള്ള ഒരിനം ചിലന്തിയാണിത്. പെണ്‍ ചിലന്തിക്ക് ഇളംമഞ്ഞ നിറവും, ആണിന് ബ്രൗണ്‍ നിറവുമാണ്. ആണിന്റെ പുറത്തും തലയിലും വെള്ള അടയാളങ്ങളുണ്ട്. രണ്ടിന്റെയും തലയില്‍ ബ്രൗണ്‍ കളറില്‍ കുത്തുകള്‍ കാണപ്പെടും. പെണ്‍ ചിലന്തിക്കള്‍ സാധാരണയായി പൂച്ചെടികളില്‍ കാണപ്പെടാറുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 

Monday, May 16, 2011

ചൊട്ടശലഭം (Danaid eggfly)



 
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepodoptera
Family: Nymphalidae
Genus: Hypolimnas
Species: H. misippus
Binomial name: Hypolimnas misippus

  
    
     ആണ്‍ ശലഭത്തിന്റെ ചിറകുകള്‍ കറുത്ത നിറത്തില്‍ 3വെളുത്ത അടയാളങ്ങളോട് കുടിയതായിരിക്കും. ശരീരത്തില്‍ വെള്ള നിറത്തില്‍ കുത്തുകള്‍ കാണപ്പെടും. ചിറക് വിടര്‍ത്തി പിടിച്ചാല്‍ ഏകദേശം 3.5 inch നീളം കാണും. പെണ്‍ ശലഭങ്ങളുടെ ചിറകിന്റെ മധ്യഭാഗത്ത് ​മഞ്ഞ നിറവും അരികില്‍ കറുപ്പ് നിറവും ആയിരിക്കും. ആണിന്റെയും പെണ്ണിന്റെയും ചിറകില്‍ ബോര്‍ഡര്‍ പോലെ വെള്ള കുത്തുകള്‍ കാണപ്പെടും.
      ലാര്‍വ കറുത്ത നിറത്തില്‍ വെള്ള കുത്തുകളോട് കൂടിയതും രോമങ്ങള്‍ ഉള്ളവയുമാണ്. മുട്ടക്ക് വെള്ളി നിറവും പ്യൂപ്പക്ക് ബ്രൗണ്‍ നിറവുമാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് -  http://en.wikipedia.org/wiki/Danaid_Eggfly

Sunday, May 1, 2011

നിശാശലഭങ്ങള്‍

        ശലഭങ്ങളിലെ 2 വിഭാഗങ്ങളാണ് ചിത്രശലഭങ്ങളും നിശാശലഭങ്ങളും. ചിത്രശലഭങ്ങളെക്കാള്‍ ​എണ്ണത്തില്‍ കുടുതല്‍ നിശാശലഭങ്ങളാണ്, എങ്കിലും ഇവയെപ്പറ്റിയുള്ള പഠനങ്ങള്‍ കുറവാണ്. ​ഇവ പൊതുവെ രാത്രിഞ്ജരന്‍മാരാണ് കാണാന്‍ ആകര്‍ഷണീയവുമല്ല എന്നതൊക്കെയാകാം കാരണങ്ങള്‍. 
         ഇവ ചിറക് താഴേക്ക് അടക്കുന്ന കുട്ടരാണ്.
ചിത്രശലഭങ്ങളുടെ സ്പര്‍ശിനികള്‍ അറ്റം വളഞ്ഞതും തടിച്ചവയുമാണ് എന്നാല്‍ ഇവയുടേത് കുര്‍ത്തവയാണ്.
നിശാശലഭ ലാര്‍വകള്‍ മിനുസമുള്ളവയോ രോമാവൃതങ്ങളൊ ആണ് ഇവ ചൊറിച്ചില്‍ ഉണ്ടാക്കും. സ്പിന്‍ജിഡേ, ജ്യോമെട്രിഡേ, ആര്‍ക്ക്റ്റീഡേ മുതലായവയാണ് പ്രധാന നിശാശലഭ കുടുംബങ്ങള്‍.




ചീരയില്‍ മുട്ടയിടുന്ന ഒരു നിശാശലഭത്തിന്റെ വിവിധ ഘട്ടങ്ങള്‍.