Wednesday, February 4, 2015

ഊർജവും പ്രകൃതിയും

മനുഷ്യന്‍ ഭൂമിയിൽ സ്ഥിരതാമസമാക്കുകയും കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കും തിരിഞ്ഞ നാള്‍മുതലാണ് ഭൂമിക്കുമേല്‍ ഘടനാപരമായ മാറ്റം വരുത്തുയും അതിനായ് ചൂഷണങ്ങൾ നടത്തുകയും ചെയ്തത്, തൽഫലമായി പ്രകൃതിക്കുമേൽ പാദമുദ്രകൾ വീഴാൻ തുടങ്ങി. ഭക്ഷണംപാകം ചെയ്ത് ഉപയോഗിക്കാം എന്നുകണ്ടെത്തിയ അവർ താപോർജത്തെ വരുതിയിലാക്കി. തണുപ്പിൽ നിന്നും രക്ഷ നേടാനും തീ ഉപയോഗിച്ചുതുടങ്ങി. ചക്രങ്ങളുടെ കണ്ടത്തലിലൂടെ യാന്ത്രികോർജം പ്രയോഗത്തിൽ വന്നു മനുഷ്യരുടെ കായികോർജമാണ് അന്ന് ചക്രങ്ങളെ ചലിപ്പിച്ചിരുന്നത്, AD 700 കൾക്ക് ശേഷം ജലചക്രങ്ങളും നിലവിൽ വന്നു.

വിറക് പോലുള്ള പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസുകളാണ് അന്ന് പ്രയോഗത്തിലുണ്ടായിരുന്നത്. 17 ആം നൂറ്റണ്ടിലെ ആവിയന്ത്രത്തിന്റ കണ്ടെത്തൽ ഊർജോപയോഗം വർദ്ധിപ്പിച്ചെങ്കിലും നീരാവി ഉണ്ടാക്കുന്നതിനായി വിറകിനുപരിയായ് മറ്റൊരു ഊർജ സ്രോതസും അവനുമുന്നിൽ അന്ന് ഇല്ലായിരുന്നു. അന്നുമുതൽ തന്നെ പ്രകൃതിക്കുമേൽ കാർബണ്‍ പാദമുദ്രകൾ വീണുതുടങ്ങിയിരുന്നു എങ്കിലും അതിന്റെ അളവ് നന്നേ കുറവായിരുന്നു.
          കൽക്കരിയുടെ കണ്ടെത്തലാണ് (18 ആം നൂറ്റാണ്ട്) വ്യാവസായിക വിപ്ലവത്തിനു തുടക്കം, തുടർന്ന് കണ്ടെത്തിയ പെട്രോളിയവും വ്യാവസായിക വിപ്ലവത്തിന് ആക്കം കൂട്ടി. ഊർജോപയോഗത്തിന്റെ 90% വും ഇരുപതാം നൂറ്റാണ്ടോടെ പുനസ്ഥാപിക്കാന്‍ കഴിയാത്ത ഊർജസ്രോതസ്സുകളിലേക്ക് എത്തപ്പെട്ടു. ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാ ഉത്പന്നങ്ങളും കൽക്കരിയിലും പെട്രോളിത്തിലും അധിഷ്ടിതമായി. തൽഫലമായി ഓരോരുത്തരുടെയും കാർബണ്‍ പാദമുദ്ര വര്‍ധിച്ചുവന്നു.
         ഒരു വ്യക്തി / ഒരുകുടുംബം / ഒരു നഗരം / ഒരു രാജ്യം ഓരോ പ്രവൃത്തി ചെയ്യുമ്പോളും പുറന്തള്ളുന്ന കാർബണ്‍ ഡയോക്സൈഡിന്റെയോ മറ്റ് ഹരിതഗൃഹ വാതകങ്ങളുടെയോ അളവാണ് കാർബണ്‍ പാദമുദ്ര
        നമ്മൾ നടന്നകലുമ്പോൾ മണ്ണിപതിയുന്ന പാദമുദ്ര പോലെ നമ്മുടെ പ്രവൃത്തികളുടെ ഫലമായി പ്രകൃതിക്കുമേഉണ്ടാകുന്ന ആഘാതമാണ് കാർബണ്‍ പാദമുദ്ര, അതു മായിച്ചു കളയനമ്മളോരോരുത്തരുടേയും ബാധ്യതയാണ്.
പണ്ട് സ്കൂളിൽ പഠിപ്പിച്ചിരുന്നു അന്തരീക്ഷത്തിലെ കാർബണ്‍ ഡയോകേസൈഡിന്റെ അളവ്0 .033 %(330 ppm) ആണെന്ന് ഇന്നത് 0.04 % (400 ppm) ൽ എത്തിയിരിക്കുന്നു. ദശാംശത്തിനു ശേഷമുള്ള ചെറിയോരു വർധനവ് പോലും ആഗോള താപനത്തിന്റെ ആക്കം കൂട്ടുന്നു.

വ്യക്തികൾ പ്രകൃതി സൗഹാർദ്ദ ജീവിതരീതി വളർത്തുകയും സ്ഥാപനങ്ങൾ അവരുടെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുകയും സർക്കാരുകളും നയതന്ത്രജ്ഞരും ഇതിനാവശ്യമായ നയരൂപീകരണം നടത്തുകയുമാണ് അഗോള താപനം കുറക്കുന്നതിനുള്ള ഏക പോംവഴി. അതായത് ആഗോള താപനം കുറക്കുന്നതിന് ഓരോരുത്തരും ബാധ്യസ്ഥരാണ്.
ഇന്നു നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും കൽക്കരിയും മറ്റ് ഇന്ധനങ്ങളും കത്തിച്ചാണ് ഉണ്ടാക്കുന്നത്. ഇന്ധനം കത്തുമ്പോൾ ലഭിക്കുന്ന താപോർജത്തിന്റെ 30 ശതമാനത്തില് താഴെ മാത്രമാണ് നമ്മുടെ വീടുകളിൽ വൈദ്യുതിയായി ലഭിക്കുന്നത്. നമ്മൾ പാഴാക്കുന്ന ഓരോയുണിറ്റ് വൈദ്യുതിയും വൈദ്യുത നിലയത്തിലെ ഏകദേശം 3.5 യൂണിറ്റ് താപോർജമാണ്. വൈദ്യുതി പാചകം പോലെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ വൈദ്യുത നിലയത്തിലെതാപോര്‍ജത്തിന്റെ 20 ശതമാനത്തിൽ താഴെ മാത്രമാണ് നമുക്ക് ഉപയോഗിക്കാനാവുക, ചൂടിനായ് വിറകോ മറ്റിന്ധനങ്ങളോ കത്തിക്കുന്നതിനെക്കാൾ 5 മുതൽ 10 മടങ്ങ് കൂടുതൽ ഇന്ധനം വൈദ്യുത നിലയത്തിൽ കത്തിക്കേണ്ടി വരും അത് അത്രയും മടങ്ങ് തന്നെ കാർബണ്‍ ഡയോക്സൈഡും പുറം തള്ളും. ഇത്തരം ഉപയോഗങ്ങൾ നിയന്ത്രിക്കുന്ന തരത്തിൽ വേണം ഗവണ്മെന്റുകൾ നയ രൂപീകരണം നടത്തേണ്ടത്.

വൈദ്യുതിക്കായ് പുനസ്ഥാപിക്കാൻ കഴിയുന്ന മറ്റു ഊർജ സ്രോതസുകളെ കൂടിയ അളവിൽ ആശ്രയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പാരമ്പര്യേതര ഊർജ സ്രോതസുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവിന് പരിമിതി ഉള്ളതിനാൽ അത്തരത്തിലുള്ള ഊർജോത്പാതനം വികേന്ദ്രീകൃതമായിരിക്കണം, അതിനായ് ചെറിയ വെള്ളച്ചാട്ടങ്ങളെയും കടല്‍തീരത്തെ കാറ്റിനെയും കമ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകളെയും ഉപയോഗപ്പെടുത്താം.



ഓരോഗ്രാമങ്ങളും സ്വയം പര്യാപ്തമാകണം എന്നു ഗാന്ധിജി പറഞ്ഞത് ഊർജത്തിന്റെ കാര്യത്തിലും പരിഗണിക്കപ്പെട​ണം. ഒരു ഗ്രാമത്തിനു വേണ്ട ഊർജം ഉൾപ്പെടെയുള്ള വിഭവങ്ങൾ ആഗ്രാമത്തിൽ തന്നെ ഉത്പാദിപ്പിക്കണം.
പാചകത്തിന്റെ കാര്യം പറഞ്ഞതുപോലെ നമ്മുടെ ശീലങ്ങൾ മാറ്റാൻ തയ്യാറായെങ്കിൽ മാത്രമേ നമ്മളോരോരുത്തരുടേയും കാർബണ്‍ പാദമുദ്ര കുറക്കുവാൻ സാധിക്കുകയുള്ളു. കൂടാതെ പ്രകൃതി സൗഹാർദ്ദ ജീവിതരീതി വളര്‍ത്തിക്കൊ​ണ്ട് വരികയും വേണം.
നമ്മുടെ കാര്യം മാത്രം പരിഗണിക്കുകണെങ്കിൽ നമുക്കെല്ലാവർക്കും ആവശ്യമായ ഊർജസ്രോതസ്സുകൾ ഇവിടെതന്നെയുണ്ട് താപനിലാ വർധനവും സമുദ്ര നിരപ്പുയരുന്നതും നമ്മെ ബാധിക്കുകയേ ഇല്ല. പക്ഷെ വരാനിരിക്കുന്ന തലമുറക്ക് വേണ്ടിയാണ് നമ്മൾ ഊർജ സംരക്ഷണ പ്രവർത്ത നങ്ങൾക്കും ആഗോള താപനം ചെറുക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കേണ്ടത്.
ഭൂമിയിൽ മനുഷ്യരല്ലാതെ മറ്റോരു ജീവജാലവും ആഗോളതാപന വർദ്ദനവിൽ പങ്കാളിയല്ല പക്ഷെ അതിന്റെ ദോഷഫലം അനുഭവിക്കുന്നത് അവ കൂടിയാണ്…

Friday, September 7, 2012

ഇലമുങ്ങി ശലഭം (Water snow flat)

Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Hesperiidae
Genus: Tagiades
Species: Tagiades. litigios 





        ഇന്ത്യയില്‍ സാധാരണയായി കാണപ്പെടുന്ന ചിത്രശലഭമാണ് ഇലമുങ്ങി ശലഭം. ചിറകിന്റെ മുകള്‍ഭാഗത്ത് കറുപ്പും താഴെ മധ്യഭാഗത്തായി വെളുപ്പുമാണ് നിറം, ഉടലിന്റെ നിറവും ചിറകിന്റേതുപോലെയാണ്. 
        കാച്ചിലിന്റെ ഇലയിലാ​ണ് ഇവ മുട്ടയിടുന്നത്. ലാര്‍വകള്‍ക്ക് സുതാര്യമായ പച്ച നിറത്തോടുകൂടി‌യ പുറംഭാഗവും ഉള്ളിലായി കറുപ്പു നിറവും കാണാം. തവിട്ടോ കറുപ്പോ നിറത്തില്‍ ഏകദേശം തൃകോണാകൃതിയിലാണ് ശലഭപ്പുഴിക്കളുടെ തലഭാഗം. ഇലക്കൂടുകളിലാണ് ശലഭപ്പുഴുക്കളുടെ താമസം പകല്‍സമയത്ത് ഇവ കുടുകളില്‍നിന്ന് പുറത്തിറങ്ങാറില്ല.



 ഇലമുങ്ങിയുടെ ശലഭപ്പുഴു (Caterpillar)










ഇലകോണ്ടുള്ള കുട്, ​ഇതിലാണ് ശലഭപ്പുഴുക്കളുടെ താമസം.

Thursday, October 6, 2011

നീര്‍മാണിക്യന്‍ (Stream Ruby)




Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Odonata
Suborder: Zygoptera
Superfamily: Calopterygoidea
Family: Chlorocyphidae
Genus: Rhinocypha
Species: Rhinocypha bisignata

     
      ഒഴുകുന്ന കാട്ടരുവികള്‍ക്കു സമീപം സാധാരണ കാണാറുള്ള തുമ്പിയാണിത്. കറുത്ത ശരീരത്തില്‍ മഞ്ഞ നിറത്തിലുള്ള അടയാളങ്ങളും ഇരുണ്ട ചിറകുകളുമാണ് ഇവക്കുള്ളത്. നൂറുകണക്കിന് തുമ്പികളുടെ ആവാസസ്ഥലമായ വയനാട്ടിലെ കുറുവദ്വീപില്‍ ഇവയെ ധാരാളമായിക്കാണാം.

സ്വാമിത്തുമ്പി (Pied paddy skimmer)



Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Odonata
Suborder: Anisoptera
Family: Libellulidae
Genus: Neurothemis
Species: Neurothems tullia

    തെക്കുകിഴക്കന്‍ ഏഷ്യന്‍ പ്രദേശത്ത് സാധാണയായി കാണപ്പെടാറുള്ള തുമ്പിയാണ് സ്വാമിത്തുമ്പി. ആണ്‍ തുമ്പിയുടെ ചിത്രമാണ് മുകളില്‍ കാണുന്നത്. പെണ്‍ തുമ്പികള്‍ക്ക് സുതാര്യമായ ചിറകുകളാണ്  ഉള്ളത് ഉടലിനോട് ചേര്‍ന്ന് ഇളംമഞ്ഞനിറവും ഉണ്ട്. രണ്ടിന്റെയും ഉടല്‍ കറുപ്പു നിറത്തില്‍ മഞ്ഞ അടയാളങ്ങളോട് കൂടിയതാണ്. തലക്കു മുകളില്‍ പരസ്പരം ചേര്‍ന്ന കണ്ണുകളാണ് ഇവക്കുള്ളത്.

Saturday, September 24, 2011

കനല്‍വാലന്‍ ചതുപ്പന്‍ (Orange tailed Marsh Dart)


Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Odonata
Suborder: Zygoptera
Family:Coenagrionidae
Genus: Ceriagrion
Species: Ceriagrion Cerinorubellum

         ചിറകുകള്‍ പിറകിലെക്ക് മടക്കി വിശ്രമിക്കുന്ന വാലന്‍തുമ്പിയുടെ ഇനത്തില്‍ പെട്ടതാണിവ. ഉടലിനും കണ്ണിനും പച്ച നിറവും വാലിന്റെ അറ്റത്ത് ഓറഞ്ച് നിറവുമാണ്. സുതാര്യമായ ചിറകുകളാണ് ഇവക്കുള്ളത്. ഇവയെ സാധാരണയായി പുല്ലുകളിലും കുറ്റിച്ചെടികളുടെയടുത്തും കാണാനാകും. ഇണചേരുന്ന കനാല്‍വാലന്‍ ചതുപ്പനെയാണ് നെയാണ് ചിത്രത്തില്‍ കാണുന്നത്.

Saturday, July 2, 2011

ഓലക്കണ്ടന്‍ (Common Palmfly)



Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Nymphalidae
Genus: Elymnias
Species: E. hypermnestra

      തെക്കനേഷ്യയില്‍ കാണപ്പെടാറുള്ള ഒരു ചിത്രശലഭമാണ് ഓലക്കണ്ടന്‍. തെങ്ങ്, കവുങ്ങ്, പന എന്നിവയുടെ ഓലയിലാണ് ഇവ മുട്ടയിടുന്നത്, അതിനാലാണ് ഇവയെ ഓലക്കണ്ടന്‍ എന്നറിയപ്പെടുന്നത്. ഇവയുടെ ചിറകിനുള്‍വശം ഡാര്‍ക്ക് ബ്രൗണം പുറം വസം ചുവപ്പു കലര്‍ന്ന ബ്രൗണും ആയിരിക്കും, കൂടാതെ വെള്ളനിറം സ്പ്രേ ചെയ്തതുപോലെ കാണപ്പെടും. ഇവയുടെ ലാര്‍വക്കാ തിളക്കമാര്‍ന്ന പച്ചനിറമായിരിക്കും കൂടാതെ മഞ്ഞനിറത്തില്‍ രണ്ടുവരി കുത്തുകള്‍ കാണും. മഞ്ഞനിറത്തിലെ ചെറിയ രണ്ടു കോമ്പുകളും കാണും. പ്യുപ്പയും തിളക്കമാര്‍ന്ന പച്ചനിറത്തോടും മഞ്ഞപ്പുള്ളികളോടും കൂടിയവയായിരിക്കും. 
  കൂടുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/Elymnias_hypermnestra

Wednesday, June 29, 2011

നാരകക്കാളി (Common Mormon)



Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidopetra
Family: Papilionidae
Genus: Papilio
Species: Papolio Polytes

      ഏഷ്യയില്‍ എല്ലായിടത്തും സാധാരണയായി കാണപ്പെടാറുള്ള ഒരു ചിത്രശലഭമാണിത്. നാരകം, പാണല്‍, കറിവേപ്പ്  എന്നീ ചെടികളിലാണ് ഇവ മുട്ടയിടുന്നത്. ആണ്‍ ശലഭങ്ങളുടെ ചിറകില്‍ വെള്ള നിറത്തില്‍ പൊട്ടുകള്‍ കാണും, പെണ്‍ ശലഭങ്ങള്‍ക്ക് വെള്ള പൊട്ടുകള്‍ക്കിടയിലായി ചുവന്ന പാട് കാണും അതിനാല്‍ ഇവ ചക്കരശലഭം(Crimson Rose) ആണെന്നു തെറ്റിധരിക്കാം. ചിറകുകള്‍ തമ്മില്‍  ഏകദേശം 8-10cm അകലം കാണും.
നാരകക്കാളിയുടെ ജീവിത ചക്രം........
 14/6/2011
 ലാര്‍വ(Caterpillar); ഇവക്ക് പച്ചനിറമായിരിക്കും. ഇവയുടെ ആദ്യഘട്ടങ്ങളില്‍ ചാരനിറമായിരിക്കും. ഇല തിന്നല്‍ മാത്രമാണ്  ഇവയുടെ പണി.

18/6/2011
 പ്യുപ്പ അവസ്ഥയിലേക്ക്.


19/6/2011
പ്യൂപ്പ(Pupa).


29/6/2011
 സൂര്യോദയത്തോടെ നാരകക്കാളി പുറത്തേക്ക്.



കൂടുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/Common_Mormon

Wednesday, June 15, 2011

ശരശലഭം (Rice Swift )



Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptrera
Family: Hesperiide
Genus: Borbo
Species: B. cinnara
     ദക്ഷിണേഷ്യയില്‍ കാണപ്പെടാറുള്ള വളരെ ചെറുതും ബൗണ്‍ നിറത്തിലുമുള്ള ഒരു ചിത്രശലഭമാണിത്. തലയില്‍നിന്നും പുറകിലേക്ക് വരുന്തോറും ചിറകിന്റ വലുപ്പം കൂടിവരുന്ന ശരീരഘടനയാണ് ഇതിന്റേത്. ഇതിന്റെ സ്പര്‍ശനികള്‍ ചെറുതും അറ്റം തടിച്ചവയുമാണ്. കണ്ണ് പുറത്തേക്ക്  തള്ളിയിരിക്കും. ചിറകിലും ശരീരത്തിലും അവിടിവിടെയായി ചെറിയ വെള്ള പാടുകള്‍ കാണും.
 

Tuesday, May 31, 2011

Telamonia dimidiata

Kingdom: Animalia
Subkingdom: Eumetazoa
Phylum: Arthropoda
Subphylum: Chelicerata
Class: Arachnida
Order: Araneae
Suborder: Araneomorphae
Infraorder: Araneomorphae
Section:Dionycha
Superfamily: Salticoide
Family: Salticidae
Subfamily: Plexippinae
Tribe: Plexippini
Genus: Telamonia
Species: T.dimidiata                                                
       ഇന്ത്യയിലും മറ്റുതെക്കനേഷ്യന്‍ രാജ്യങ്ങളിലും സാധാരണ കാണപ്പെടാറുള്ള ഒരിനം ചിലന്തിയാണിത്. പെണ്‍ ചിലന്തിക്ക് ഇളംമഞ്ഞ നിറവും, ആണിന് ബ്രൗണ്‍ നിറവുമാണ്. ആണിന്റെ പുറത്തും തലയിലും വെള്ള അടയാളങ്ങളുണ്ട്. രണ്ടിന്റെയും തലയില്‍ ബ്രൗണ്‍ കളറില്‍ കുത്തുകള്‍ കാണപ്പെടും. പെണ്‍ ചിലന്തിക്കള്‍ സാധാരണയായി പൂച്ചെടികളില്‍ കാണപ്പെടാറുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്