Wednesday, February 4, 2015

ഊർജവും പ്രകൃതിയും

മനുഷ്യന്‍ ഭൂമിയിൽ സ്ഥിരതാമസമാക്കുകയും കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കും തിരിഞ്ഞ നാള്‍മുതലാണ് ഭൂമിക്കുമേല്‍ ഘടനാപരമായ മാറ്റം വരുത്തുയും അതിനായ് ചൂഷണങ്ങൾ നടത്തുകയും ചെയ്തത്, തൽഫലമായി പ്രകൃതിക്കുമേൽ പാദമുദ്രകൾ വീഴാൻ തുടങ്ങി. ഭക്ഷണംപാകം ചെയ്ത് ഉപയോഗിക്കാം എന്നുകണ്ടെത്തിയ അവർ താപോർജത്തെ വരുതിയിലാക്കി. തണുപ്പിൽ നിന്നും രക്ഷ നേടാനും തീ ഉപയോഗിച്ചുതുടങ്ങി. ചക്രങ്ങളുടെ കണ്ടത്തലിലൂടെ യാന്ത്രികോർജം പ്രയോഗത്തിൽ വന്നു മനുഷ്യരുടെ കായികോർജമാണ് അന്ന് ചക്രങ്ങളെ ചലിപ്പിച്ചിരുന്നത്, AD 700 കൾക്ക് ശേഷം ജലചക്രങ്ങളും നിലവിൽ വന്നു.

വിറക് പോലുള്ള പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസുകളാണ് അന്ന് പ്രയോഗത്തിലുണ്ടായിരുന്നത്. 17 ആം നൂറ്റണ്ടിലെ ആവിയന്ത്രത്തിന്റ കണ്ടെത്തൽ ഊർജോപയോഗം വർദ്ധിപ്പിച്ചെങ്കിലും നീരാവി ഉണ്ടാക്കുന്നതിനായി വിറകിനുപരിയായ് മറ്റൊരു ഊർജ സ്രോതസും അവനുമുന്നിൽ അന്ന് ഇല്ലായിരുന്നു. അന്നുമുതൽ തന്നെ പ്രകൃതിക്കുമേൽ കാർബണ്‍ പാദമുദ്രകൾ വീണുതുടങ്ങിയിരുന്നു എങ്കിലും അതിന്റെ അളവ് നന്നേ കുറവായിരുന്നു.
          കൽക്കരിയുടെ കണ്ടെത്തലാണ് (18 ആം നൂറ്റാണ്ട്) വ്യാവസായിക വിപ്ലവത്തിനു തുടക്കം, തുടർന്ന് കണ്ടെത്തിയ പെട്രോളിയവും വ്യാവസായിക വിപ്ലവത്തിന് ആക്കം കൂട്ടി. ഊർജോപയോഗത്തിന്റെ 90% വും ഇരുപതാം നൂറ്റാണ്ടോടെ പുനസ്ഥാപിക്കാന്‍ കഴിയാത്ത ഊർജസ്രോതസ്സുകളിലേക്ക് എത്തപ്പെട്ടു. ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാ ഉത്പന്നങ്ങളും കൽക്കരിയിലും പെട്രോളിത്തിലും അധിഷ്ടിതമായി. തൽഫലമായി ഓരോരുത്തരുടെയും കാർബണ്‍ പാദമുദ്ര വര്‍ധിച്ചുവന്നു.
         ഒരു വ്യക്തി / ഒരുകുടുംബം / ഒരു നഗരം / ഒരു രാജ്യം ഓരോ പ്രവൃത്തി ചെയ്യുമ്പോളും പുറന്തള്ളുന്ന കാർബണ്‍ ഡയോക്സൈഡിന്റെയോ മറ്റ് ഹരിതഗൃഹ വാതകങ്ങളുടെയോ അളവാണ് കാർബണ്‍ പാദമുദ്ര
        നമ്മൾ നടന്നകലുമ്പോൾ മണ്ണിപതിയുന്ന പാദമുദ്ര പോലെ നമ്മുടെ പ്രവൃത്തികളുടെ ഫലമായി പ്രകൃതിക്കുമേഉണ്ടാകുന്ന ആഘാതമാണ് കാർബണ്‍ പാദമുദ്ര, അതു മായിച്ചു കളയനമ്മളോരോരുത്തരുടേയും ബാധ്യതയാണ്.
പണ്ട് സ്കൂളിൽ പഠിപ്പിച്ചിരുന്നു അന്തരീക്ഷത്തിലെ കാർബണ്‍ ഡയോകേസൈഡിന്റെ അളവ്0 .033 %(330 ppm) ആണെന്ന് ഇന്നത് 0.04 % (400 ppm) ൽ എത്തിയിരിക്കുന്നു. ദശാംശത്തിനു ശേഷമുള്ള ചെറിയോരു വർധനവ് പോലും ആഗോള താപനത്തിന്റെ ആക്കം കൂട്ടുന്നു.

വ്യക്തികൾ പ്രകൃതി സൗഹാർദ്ദ ജീവിതരീതി വളർത്തുകയും സ്ഥാപനങ്ങൾ അവരുടെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുകയും സർക്കാരുകളും നയതന്ത്രജ്ഞരും ഇതിനാവശ്യമായ നയരൂപീകരണം നടത്തുകയുമാണ് അഗോള താപനം കുറക്കുന്നതിനുള്ള ഏക പോംവഴി. അതായത് ആഗോള താപനം കുറക്കുന്നതിന് ഓരോരുത്തരും ബാധ്യസ്ഥരാണ്.
ഇന്നു നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും കൽക്കരിയും മറ്റ് ഇന്ധനങ്ങളും കത്തിച്ചാണ് ഉണ്ടാക്കുന്നത്. ഇന്ധനം കത്തുമ്പോൾ ലഭിക്കുന്ന താപോർജത്തിന്റെ 30 ശതമാനത്തില് താഴെ മാത്രമാണ് നമ്മുടെ വീടുകളിൽ വൈദ്യുതിയായി ലഭിക്കുന്നത്. നമ്മൾ പാഴാക്കുന്ന ഓരോയുണിറ്റ് വൈദ്യുതിയും വൈദ്യുത നിലയത്തിലെ ഏകദേശം 3.5 യൂണിറ്റ് താപോർജമാണ്. വൈദ്യുതി പാചകം പോലെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ വൈദ്യുത നിലയത്തിലെതാപോര്‍ജത്തിന്റെ 20 ശതമാനത്തിൽ താഴെ മാത്രമാണ് നമുക്ക് ഉപയോഗിക്കാനാവുക, ചൂടിനായ് വിറകോ മറ്റിന്ധനങ്ങളോ കത്തിക്കുന്നതിനെക്കാൾ 5 മുതൽ 10 മടങ്ങ് കൂടുതൽ ഇന്ധനം വൈദ്യുത നിലയത്തിൽ കത്തിക്കേണ്ടി വരും അത് അത്രയും മടങ്ങ് തന്നെ കാർബണ്‍ ഡയോക്സൈഡും പുറം തള്ളും. ഇത്തരം ഉപയോഗങ്ങൾ നിയന്ത്രിക്കുന്ന തരത്തിൽ വേണം ഗവണ്മെന്റുകൾ നയ രൂപീകരണം നടത്തേണ്ടത്.

വൈദ്യുതിക്കായ് പുനസ്ഥാപിക്കാൻ കഴിയുന്ന മറ്റു ഊർജ സ്രോതസുകളെ കൂടിയ അളവിൽ ആശ്രയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പാരമ്പര്യേതര ഊർജ സ്രോതസുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവിന് പരിമിതി ഉള്ളതിനാൽ അത്തരത്തിലുള്ള ഊർജോത്പാതനം വികേന്ദ്രീകൃതമായിരിക്കണം, അതിനായ് ചെറിയ വെള്ളച്ചാട്ടങ്ങളെയും കടല്‍തീരത്തെ കാറ്റിനെയും കമ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകളെയും ഉപയോഗപ്പെടുത്താം.



ഓരോഗ്രാമങ്ങളും സ്വയം പര്യാപ്തമാകണം എന്നു ഗാന്ധിജി പറഞ്ഞത് ഊർജത്തിന്റെ കാര്യത്തിലും പരിഗണിക്കപ്പെട​ണം. ഒരു ഗ്രാമത്തിനു വേണ്ട ഊർജം ഉൾപ്പെടെയുള്ള വിഭവങ്ങൾ ആഗ്രാമത്തിൽ തന്നെ ഉത്പാദിപ്പിക്കണം.
പാചകത്തിന്റെ കാര്യം പറഞ്ഞതുപോലെ നമ്മുടെ ശീലങ്ങൾ മാറ്റാൻ തയ്യാറായെങ്കിൽ മാത്രമേ നമ്മളോരോരുത്തരുടേയും കാർബണ്‍ പാദമുദ്ര കുറക്കുവാൻ സാധിക്കുകയുള്ളു. കൂടാതെ പ്രകൃതി സൗഹാർദ്ദ ജീവിതരീതി വളര്‍ത്തിക്കൊ​ണ്ട് വരികയും വേണം.
നമ്മുടെ കാര്യം മാത്രം പരിഗണിക്കുകണെങ്കിൽ നമുക്കെല്ലാവർക്കും ആവശ്യമായ ഊർജസ്രോതസ്സുകൾ ഇവിടെതന്നെയുണ്ട് താപനിലാ വർധനവും സമുദ്ര നിരപ്പുയരുന്നതും നമ്മെ ബാധിക്കുകയേ ഇല്ല. പക്ഷെ വരാനിരിക്കുന്ന തലമുറക്ക് വേണ്ടിയാണ് നമ്മൾ ഊർജ സംരക്ഷണ പ്രവർത്ത നങ്ങൾക്കും ആഗോള താപനം ചെറുക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കേണ്ടത്.
ഭൂമിയിൽ മനുഷ്യരല്ലാതെ മറ്റോരു ജീവജാലവും ആഗോളതാപന വർദ്ദനവിൽ പങ്കാളിയല്ല പക്ഷെ അതിന്റെ ദോഷഫലം അനുഭവിക്കുന്നത് അവ കൂടിയാണ്…