കുട്ടിക്കാലത്തെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു നദികൾ എവിടെ നിന്നാണ്
വരുന്നതെന്ന് പോയ് നോക്കണമെന്ന്. ഇപ്പോൾ മനസിലാക്കുന്നു കേരളത്തിലെ പ്രധാന
നദികളെല്ലാം വൈദ്യത നിലയങ്ങളിൽ നിന്നാണ് ഉദ്ഭവിക്കുന്നതെന്ന്.
M tech പ്രോജക്ട് വൈദ്യുത നിലയങ്ങളിലെ tail race ൽ നിന്നുള്ള വൈദ്യുതോൽപ്പാതനം സംബന്ധിച്ചുള്ള പഠനമാണ്.അതുമായ് ബന്ധപ്പെട്ട് tail race ഉകൾ തേടി അലഞ്ഞു കൊണ്ടിരിക്കുംബോളാണ്
ഇന്ത്യയിലെ രണ്ടാമത്തെ സ്ക്രൂ ട്യബയിൻ പെരിങ്ങൽകുത്ത് വൈദ്യുത നിലയത്തിന്റെ
ടെയിൽ റേസിൽ സ്ഥാപിച്ചു എന്ന വിവരം അറിയുന്നത്. ഉൽഘാടനം ഫെബ്രുവരി
ആറിനാണ്. എന്നാൽ പിന്നെ അതൊന്ന് പോയ് കാണാം എന്ന് തീരുമാനിച്ചു. പ്രധാന
ഉദ്ദേശം കാട്ടിലൂടെയുള്ള യാത്രയാണ് (പ്രോജക്ട്ട് ടോപ്പിക് ഇത് ആയതിനു
പിന്നിലുള്ള ഗൂഡ ഉദ്ദേശവും ഇതുതന്നെ).
ഇന്ന് രാവിലെ തന്നെ വാപ്പാന്റെ 2002 മോഡൽ സ്പ്ലണ്ടറിൽ 200 രൂപക്ക്
എണ്ണയുമടിച്ച് സഹമുറിയൻ വിനീതുമായ് യാത്ര തിരിച്ചു. ആതിരപ്പള്ളി വാഴച്ചാൽ
വഴിയായിരുന്നു യാത്ര. കാട് വെട്ടിത്തെളിച്ച് നട്ട എണ്ണപ്പനകളുടെ ഇടയിലൂടെ കുറേ ദൂരം പോയ് വഴിയിൽ
കണ്ട കാട്ടരുവിയിൽ ഒന്ന് കാൽ മുക്കാംന്ന് കരുതിയിറങ്ങി അവിടുത്തെ ചേറിൽ
ധാരാളം ചെറു ചിത്രശലഭങ്ങൾ മഡ് പാഡ് ലിംഗ് ചെയ്യുന്നുണ്ടായിരുന്നു
അതിനിടയിലൂടെ ഒരു ഉറുമ്പ് നടന്ന് എല്ലാത്തിനെയും നിരന്തരം
ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. അവിടുന്ന് വീണ്ടും തിരിച്ചു .
ടിക്കറ്റെടുക്കാതെ വെള്ളച്ചാട്ടം കാണാവുന്നിടത്ത് നിന്ന് കുറച്ച് ഫോട്ടവും
പിടിച്ച് വാഴച്ചാൽ ചെക്പോസ്റ്റിൽ യാത്രയുടെ കാര്യ കാരണങ്ങളെല്ലാം
രേഖപ്പെടുത്തി ഒപ്പിട്ട് കൊടുത്തു. വഴിയിൽ ആനയിറങ്ങും സൂക്ഷിക്കണേ എന്ന
ഉപദേശവും സ്വീകരിച്ച് എലിയെ എങ്കിലും കണ്ടാൽ മതി എന്ന് മനസിൽ പറഞ്ഞ് യാത്ര
തുടർന്നു.
എറണാകുളത്തെ ട്രാഫിക് ഹീറ്റ് ഐലന്റ് കഴിഞ്ഞതിന്റെ ഒരു കുളിര് മനസിനും ശരീരത്തിനും ഉണ്ടായിരുന്നു. വഴിയിലെല്ലാം തന്നെ പല വിധ ജീവികളുടെ ചിലപ്പ് കേൾക്കുന്നുണ്ടായിരുന്നെങ്കിലും,
തിരിച്ച് ആ വഴിയെ വന്നപ്പോളാണ് കരിങ്കുരങ്ങിനെയും, കുളി കഴിഞ്ഞ് മുടികോതി
അടുക്കി വെക്കുന്ന സുന്ദരിയെപ്പൊലെ വാലു കോതി വൃത്തിയാക്കി കൊണ്ടിരിക്കുന്ന
മലയണ്ണാ റെയും കണ്ടത്.
ഇടക്കൽപ്പസമയം വിശ്രമത്തിനായ് വണ്ടി നിറുത്തി, മനസുകൊണ്ട് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുമായ് യാത്രാ വിവരങ്ങൾ പങ്കുവെക്കാംന്നു കരുതി അപ്പോള്‍. എല്ലാ കാര്യങ്ങളും അപ്പപ്പോൾ തന്നെ കൂട്ടുകാരിയുമായ് പങ്കുവക്കുമ്പോഴാണ് സന്തോഷം. ആസമയത്താണ് മുകളില്‍ കരിങ്കുരങ്ങിനെ കണ്ടത്. നാട്ടിലെ ക്യാമറ നിരീക്ഷണം പോലെയാണ് കാട്ടിലെ കരിങ്കുരങ്ങിന്റെ നിരീക്ഷണം
കാട്ടിൽ എന്തു നടന്നാലും ബാക്കിയുള്ളോർക്ക് പ്രത്യേക ശബ്ദ മുണ്ടാക്കി
അറിയിപ്പ് കൊടുക്കലാണ് ഇവരുടെ ജോലി. അവിടെ ഞങ്ങൾ ഇറങ്ങിയ ഉടനേ തന്നെ
ഞങ്ങളുടെ വരവ് ഒരുവൻ എല്ലാരെയും അറിയിച്ചു കഴിഞ്ഞു. അൽപസമയത്തിനു ശേഷമാണ്
ഒരു രോമാഞ്ചത്തോടെ തിരിച്ചറിഞ്ഞത് ഞങ്ങൾ ഒരു പറ്റം കരിങ്കുരങ്ങുകളുടെ
നിരീക്ഷണത്തിലാണെന്ന്. പിന്നെ നിരീക്ഷകരുടെ സമയം
വെറുതെ കളയണ്ട എന്നു കരുതി അധിക സമയം അവിടെ ചിലവഴിച്ചില്ല.
പെരിങ്ങൽ കുത്ത് പവർ ഹൗസിലെ സി വിൽ കോൺടാക്ട് ജോലികൾക്ക് മേൽനോട്ടം
വഹിക്കുന്ന നസീറേട്ടന്റെ സഹായത്തൊടെ ടർബയിൻ ഒക്കെ കണ്ടു. 11.5 Kw ആണ് ശേഷി,
ടെയിൽ റേസിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളു അത്.
അവിടെ നിന്ന് പെരിങ്ങൽകുത്ത് ഡാം വരെയൊക്കെ പോയി പോകും വഴി drawing Sheet
ലും ആൻസർ പേപ്പറിലും മാത്രം വരച്ചു വച്ച സർജ് ടാങ്ക് കാണാൻ കഴിഞ്ഞത്
യാത്രയെ കുറേക്കൂടി സന്തോഷമുള്ളതാക്കി.
No comments:
Post a Comment