സ്റ്റൈപന്റ് കിട്ടിയതും മിച്ചം പിടിച്ചതും എല്ലാം ചേര്‍ത്ത് എം. ടെക്ക് അവസാന വര്‍ഷക്കാരായ ഞങ്ങള്‍ ഒരു ക്ലാസ് ടൂറിനു പദ്ധതിയിട്ടു. ചിലവ് 2500 ക. യില്‍ കൂടരുതെന്നതായിരുന്നു ആദ്യ ധാരണ. അങ്ങിനെ മൂന്നാര്‍ പോകാം, അവിടെ ചിന്നക്കനാല്‍ എന്നസ്ഥലത്ത് ഒരു ഹോം സ്റ്റേയില്‍ താമസിക്കാം എന്നോക്കെ ധാരണയായി. പ്രധാന ടൂര്‍ കോ ഓര്‍ഡിനേറ്റര്‍മാരോട് കോളുക്കുമല പോകുന്നുണ്ടോ എന്ന് ചോദിച്ച് ചോദിച്ച്, രണ്ടാം ദിവസം വെളുപ്പിനെ കോളുക്കുമലയില്‍ പോകാമെന്നായി.
ലക്ഷ്യവും യാത്രയും ഒരുപോലെ രസകരമാണിവിടെ. 4:45 നുതന്നെ ഞങ്ങളെ കൊണ്ടുപോകാനായ് 3 ജീപ്പുകള്‍ എത്തിയിരുന്നു. ജീപ്പിനു മാത്രം പോകാവുന്ന വഴിയാണത്. 13 കിലോമീറ്റര്‍ താണ്ടാന്‍ ഒന്നേകാല്‍ മണിക്കുര്‍ വേണം. കല്ലു പാകിയ വഴി, തെയിലത്തോട്ടത്തിലുടെ...... നിറയെ ഹെയര്‍പിന്‍ വളവുകള്‍..... വശങ്ങളില് കുത്തനെയുള്ള കുഴി. എറ്റവും പിന്നിലെ ജീപ്പില്‍ ഡ്രൈവറുടെ അടുത്ത സീറ്റിലാണ് ഇരുപ്പുറപ്പിച്ചത്. തെയിലത്തോട്ടത്തിലൂടെ മുന്നേറുമ്പോള്‍ മുന്നേപോയ ജീപ്പുകളുടെ പ്രകാശം മുകളില്‍ എവിടെയോക്കെയോ ആയി കാണാമായിരുന്നു. സാഹസികതയുടെ ഒരാനന്തം മനസിലങ്ങിനെ നിറഞ്ഞു.
![]() |
സൂര്യോദയത്തിനു മുന്‍പ്
|
സമുദ്രനിരപ്പില്‍ നിന്നും 2160 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന, തെക്കേ ഇന്ത്യയിലെ എറ്റവും ഉയരത്തിലുള്ള തെയിലതോട്ടങ്ങളില്‍ ഒന്നാണവിടം. അവിടെ നിന്നുള്ള സൂര്യോദയ ദൃശ്യം വളരെ മനോഹരമാണ്. സൂര്യോദയത്തിന് മുന്‍പുള്ള ദൃശ്യങ്ങളും. നമുക്ക് താഴെയായ് കോടമഞ്ഞ് കാണാം, മേഘക്കീറുകള്‍ക്കു മീതെ സ്വര്‍ഗത്തില്‍ എത്തിയതായ് തോന്നും അവിടെ നിക്കുമ്പോള്‍.
തിരിച്ചുള്ളയാത്രയും രസകരമാണ്. ജീപ്പ് സ്റ്റാര്‍ട്ടാക്കി നൂട്രലിലാണ് ഇരങ്ങുന്നത്. നേരം വെളുത്തതുകൊണ്ട് റോഡിലെ കല്ലിളകുന്നതും, പലകുഴികളുടെയും വക്കിലൂടെ ജീപ്പ് പോകുന്നതും, തെയിലത്തോട്ടത്തിലുടെ കരങ്ങി നടക്കുന്ന കാട്ടുകോഴികളെയും.
സൂര്യോദയം കണ്ടിട്ട് 9 മണികഴിഞ്ഞപ്പോള്‍ തിരിച്ച് ചിന്നക്കനാലിലെ താമസ സ്ഥലത്തെത്തി. തലേദിവസത്തെ ക്യാമ്പ് ഫയറിന്റേം, അന്നത്തെ യാത്രയുടേം ക്ഷീണം മാറ്റാന്‍ 12 മണിവരെ കിടന്നുറങ്ങി, എന്നിട്ട് മറ്റിടങ്ങളിലേക്ക് തിരിച്ചു.

കോളുക്കുമലയിലെ സൂര്യോദയം
|
ഒരു ടങ്സ്റ്റണ്‍ പരീക്ഷണം
|
ഫോട്ടം പിടിക്കുന്ന ഞാന്‍
|
സംഘം - ക്യാമറ തനിയേ പിടിച്ച പടം |